വിവാഹ വേഷത്തോടെ പരീക്ഷാ എഴുതാൻ കോളേജിലേയ്ക്ക് .... പരീക്ഷ കഴിഞ്ഞയുടൻ ഹാളിൽ നിന്നും നേരെ കതിർ മണ്ഡപത്തിലേക്ക്.

വിവാഹ വേഷത്തോടെ  പരീക്ഷാ എഴുതാൻ കോളേജിലേയ്ക്ക് .... പരീക്ഷ കഴിഞ്ഞയുടൻ ഹാളിൽ നിന്നും നേരെ കതിർ മണ്ഡപത്തിലേക്ക്. സോഷ്യൽ മീഡിയകളിൽ കൈയ്യടി നേടി പോരേടം സ്വദേശിയുടെ നവ വധു അബീന.

വിവാഹ വസ്ത്രമണിഞ്ഞ്  ബന്ധുക്കൾക്കൊപ്പം വീട്ടിൽ നിന്നും  കതിർ മണ്ഡപത്തിലേക്ക് തിരിച്ച പെൺകുട്ടി ആദ്യം എത്തിയത് പരീക്ഷാഹാളിൽ.

പരീക്ഷയെഴുതിയ ശേഷം അവിടെ നിന്നും പിന്നെ കല്യാണ മണ്ഡപത്തിലേയ്ക്കും ...

കല്ലറ  പാങ്ങോട് മന്നാനിയ കോളേജിലെ ബികോം മൂന്നാം വർഷ വിദ്യാർത്ഥിനിയായ അബീനയാണ് പരീക്ഷ വിവാഹ സമയത്തിന് തൊട്ട് മുമ്പ് ആയിട്ടും ഹാളിലെത്തി  പരീക്ഷയെഴുതി  വിദ്യാഭ്യാസത്തിൻ്റെ മഹത്വം ജീവിതത്തോളം വലുതാണ് എന്ന് നമ്മെ വീണ്ടും ഓർമ്മിപ്പിച്ചത്.

ഇന്ന് രാവിലെ പതിനൊന്നര മണിക്ക് അബിനയുടെ  വിവാഹം. 10 മണിക്ക് ഡിഗ്രി അവസാന വർഷ വിദ്യാർത്ഥിനിയായ അബിനയുടെ  വൈവ പരീക്ഷയും .

പരീക്ഷ കഴിഞ്ഞാൽ പിന്നെ അവശേഷിക്കുന്നത് കുറച്ച് മിനുട്ടുകൾ മാത്രം

അതിനാൽ വിവാഹ വസ്ത്രം അണിഞ്ഞ വധു കോളേജിലെത്തി. പാങ്ങോട് മന്നാനിയ കോളേജ് ഓഫ് ഓഫ് ആർട്സ് ആൻഡ് സയൻസ്  മൂന്നാംവർഷ എസ് ബി കോം കോഓപ്പറേഷൻ വിദ്യാർത്ഥിയും  കടയക്കൽ കാഞ്ഞിരത്തുംമൂട് അഞ്ചിന മൻസിലിൻ സഫറുള്ളയുടേയും നബിസത്തിൻ്റെയും മകളാണ് അബിന.

ഇന്ന് രാവിലെ 10 മണിക്ക് കേരള യൂണിവേഴ്സിറ്റിയുടെ  പരീക്ഷയും കഴിഞ്ഞു നേരെ പോയത് അത് വിവാഹ മണ്ഡപത്തിലേക്ക് ആയിരുന്നു.

11 30 ന് പതിനൊന്നര മണിക്ക് കാഞ്ഞിരത്തുംമൂട് ഉള്ള വിവാഹ മണ്ഡപത്തിൽ ആയിരുന്നു ചടങ്ങ്.

ചടയമംഗലം പേരേടം നൈജാസ്  മഹലിൽ നൗഷാദിനും ഷീജയുടെയും മകൻ നൈജാസ് ആണ് വരൻ.

 കഴിഞ്ഞ പന്ത്രണ്ടാം തീയതി നടത്താനിരുന്ന പരീക്ഷ യൂണിവേഴ്സിറ്റി മാറ്റിവച്ചതിനാൽ ആണ് പരീക്ഷയും കല്യാണവും ഒരുദിവസം എത്തിയത്.

 അപ്രതീക്ഷിതമായിരുന്നു പരീക്ഷ തിയതി .കല്യാണം വിളിയും ഒരുക്കങ്ങളും പൂർത്തിയായിരുന്നതിനാൽ വിവാഹം മാറ്റി വയ്ക്കാനും തടസങ്ങളുണ്ടായിരുന്നു.

ഒടുവിൽ വിവാഹ വേഷത്തിൽ തന്നെ രാവിലെ കോളേജിലെത്തി പരീക്ഷ എഴുതിയ ശേഷം മണ്ഡപത്തിലേക്ക് പോകാമെന്ന് കുടുംബം തീരുമാനിക്കുകയായിരുന്നു.

 ബന്ധുക്കൾക്കൊപ്പം കോളേജിൽ പരീക്ഷയ്ക്ക് എത്തി   അബിനക്ക് ആദ്യം തന്നെ അധ്യാപകർ പരീക്ഷയ്ക്ക് അവസരം നൽകുകയും ചെയ്തു.

വൈവ കഴിഞ്ഞിറങ്ങിയ അബിനയെ അപ്പോ ശ തന്നെ അധ്യാപകരും സഹപാഠികളും ചേർന്ന്   കല്യാണം മണ്ഡലത്തിലേക്ക് യാത്രയാക്കി.