സാമൂഹികാഘാത പഠനത്തിന്റെ വേഗം വര്‍ധിപ്പിക്കാനായി കെ റെയില്‍ മൂന്ന് നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവച്ചു. അതില്‍ ഒന്ന് തര്‍ക്കമില്ലാത്ത ഭൂമിയില്‍ കല്ലിടണം എന്നാണ്. രണ്ട്, കല്ലിടുന്നതിന് പുറമെ ഏതെങ്കിലും സ്ഥാവര ജംഗമ വസ്തുവില്‍ മാര്‍ക്ക് ചെയ്ത് അടയാളപ്പെടുത്താനുള്ള അവസരം നല്‍കണം. മൂന്നാമത്തേത് ജിയോ ടാഗിങ് നടത്താനുള്ള അവസരം വേണം എന്നാണ് ഏജന്‍സി ആവശ്യപ്പെട്ടത്.
സാമൂഹികാഘാത പഠനത്തിന്റെ വേഗം വര്‍ധിപ്പിക്കുന്നതിന് വേണ്ടി ഈ മൂന്ന് വഴികളില്‍ കൂടിയും അതിരടയാളം രേഖപ്പെടുത്തി സാമൂഹികാഘാത പഠനം നടത്താവുന്നതാണ് എന്ന അനുമതിയാണ് കൊടുത്തിട്ടുള്ളത്. സാമൂഹികാഘാത പഠനത്തിന് സാധാരണ നിലയില്‍ അനുവദിക്കപ്പെട്ട സമയത്തിന്റെ വലിയ ഒരു ഭാഗം കഴിഞ്ഞിരിക്കുന്നു. അതുകൊണ്ടു തന്നെ അത് വേഗതയിലാക്കാന്‍ വേണ്ടിയാണ് ഇത്തരത്തില്‍ മൂന്ന് കാര്യങ്ങള്‍ ഒരു പോലെ നടത്താന്‍ അവസരം ഉണ്ടാകണമെന്നാണ് കെ റെയില്‍ ആവശ്യപ്പെട്ടത്. അതിനുള്ള അനുമതിയാണ് നിലവില്‍ നല്‍കിയിരിക്കുന്നത്.
കെ റെയില്‍ പ്രവര്‍ത്തനം വേഗതയില്‍ ആക്കണമെങ്കില്‍ സാമൂഹികാഘാത പഠനം വേഗതയിലാക്കണം. സാമൂഹികാഘാത പഠനം നടത്തുന്നത് ഭൂമി ഏറ്റെടുക്കാന്‍ വേണ്ടിയല്ല. ഭൂമി ഏറ്റെടുക്കുമ്ബോള്‍ ആളുകള്‍ക്കുണ്ടാകുന്ന ആഘാതം എത്രയാണ് എന്ന് അറിയാന്‍ വേണ്ടിയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.