സെവൻസ് ഫുഡ്ബാൾ ടൂർണ്ണമെന്റിൽ തിളക്കമാർന്ന വിജയങ്ങളുമായി അഞ്ചുതെങ്ങ് സെന്റ് പീറ്റേഴ്സ് ജൈത്രയാത്ര തുടരുന്നു.
കഴിഞ്ഞ ദിവസം കൊച്ചു വേളി സെന്റ് ജോസഫ് ക്ലബ്ബ് സംഘടിപ്പിക്കുന്ന സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ അഞ്ചുതെങ്ങ് സെന്റ് പീറ്റെഴ്സ് മികച്ച വിജയം നേടിയിരുന്നു.
സെൻ്റ് പീറ്റേഴ്സ് അഞ്ചുതെങ്ങും, SMRC കൊല്ലംങ്കോടും തമ്മിൽ നടന്ന മത്സരത്തിൽ
ഇരു ടീമുകളും2-2ന് സമനിലപാലിക്കുകയും തുടർന്ന് ഫെനാൽടി ഷൂടൗട്ടിൽ സെൻ്റ് പീറ്റേഴ്സ് അഞ്ചുതെങ്ങ് നാലിനെതിരിരെ അഞ്ച് ഗോളുകൾക്ക് വിജയിക്കുകയുമായിരുന്നു.
സെന്റ് പീറ്റേഴ്സ് കണ്ണാന്തുറ നടന്ന ടൂർണ്ണമെന്റിൽ സെന്റ് പീറ്റേഴ്സ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു.
ടൂർണ്ണമെന്റ്കളിൽ ഉടനീളം മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ടീം അഞ്ചുതെങ്ങ് 2018 പുത്തൻതൊപ്പ് ജയ്‌ഹിന്ദ് കപ്പിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ സെന്റ് പീറ്റേഴ്സ് 2019 റണ്ണറപ്പ് ആകുകയും കഴിഞ്ഞ ദിവസത്തെ വിജയത്തിലൂടെ 2022 ൽ ഫൈനൽ ഉറപ്പിയ്ക്കുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം കൊച്ചുവേളിയിൽ കാണിക്കളെ ആവേശം കൊള്ളിച്ച മത്സരത്തിൽ സെന്റ് പീറ്റേഴ്സ് ആദ്യ വിജയം നേടുകയും കോർട്ടർ ഫൈനലിൽ സ്ഥാനം ഉറപ്പിയ്ക്കുകയും ചെതിട്ടുണ്ട്.
ഇഗ്‌നേഷ്യസ്, മണികണ്ഠൻ, സോളമൻ, വർഗ്ഗീസ്, ബെഞ്ചമിൻ, തുടങ്ങിവർ നേതൃത്വം നൽകുന്ന സെന്റ് പീറ്റേഴ്സ് ക്ലബ്ബിന്റെ ഫുട്ബോൾ ടീമിൽ സ്കൂൾ വിദ്യാർത്ഥികളടക്കം താരങ്ങളാണ്.