ആൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചൻറ് അസോസിയേഷൻ യൂണിറ്റ് സമ്മേളനം ആറ്റിങ്ങലിൽ നടന്നു

ആൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചൻറ് അസോസിയേഷൻ ആറ്റിങ്ങൽ യൂണിറ്റ് സമ്മേളനം ആറ്റിങ്ങൽ സാവിത്രി ഹോട്ടലിൽ വച്ച് നടന്നു. യൂണിറ്റ് പ്രസിഡൻ്റ് ശ്രീ അബ്ദുൽ നാസർ(അറേബ്യൻ ജ്വല്ലറി) അധ്യക്ഷതയിൽ നടന്ന യോഗം സംസ്ഥാന പ്രസിഡൻറ് ബി ഗോവിന്ദൻ (ഭീമ) ഉദ്ഘാടനം ചെയ്തു.സംസ്ഥാന ട്രഷറർ അഡ്വക്കേറ്റ് അബ്ദുൾനാസർ മുഖ്യപ്രഭാഷണം നടത്തിയ യോഗത്തിൽ ആശംസകൾ നേർന്നുകൊണ്ട് പൂജ ഇക്ബാൽ ,കെ ഗണേഷ് ,രത്നാകല രത്നാകരൻ, കെ ഗോപാലകൃഷ്ണൻ, ജയകുമാർ (താലം), എസ് ആർ വേണുഗോപാൽ, ശിവകുമാർ എന്നിവരും  ദേശപാലൻ പ്രദീപ് നന്ദിയും രേഖപ്പെടുത്തി
പുതിയ ഭാരവാഹികളായി പ്രസിഡൻറ് അബ്ദുൽ നാസർ (അറേബ്യൻ ജ്വല്ലറി )സെക്രട്ടറി കെ സന്തോഷ് (എം എസ് ജ്വല്ലറി) ട്രഷറർ മുരുകൻ കെ  (പാർവതി ജ്വല്ലറി) എന്നിവരെയും വൈസ് പ്രസിഡണ്ട് മാരായി കണ്ണൻ ശരവണ ജ്വല്ലറി; ഗണേശ്കെ പി കെ ജ്വല്ലറി ;നിസാം ഫാത്തിമ ജ്വല്ലറി ; സഫീർ രാജകുമാരി എന്നിവരും ജോയിൻറ് സെക്രട്ടറിമാരായി ബിജു കാർത്തിക ജ്വല്ലറി; നസീം ചിലങ്ക ജ്വല്ലറി ; പ്രദീപ്ആദിത്യ ജ്വല്ലറി
പ്രമോദ് രാജേഷ് ജ്വല്ലറി കല്ലമ്പലം   എന്നിവരെയും തിരഞ്ഞെടുത്തു