കിസാൻ സഭ ആറ്റിങ്ങൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ ഹെഡ് പോസ്റ്റാഫിസിന്റെ മുന്നിൽ ധർണ്ണ നടത്തി.

 കാർഷിക മേഖലയിലെ വന്യമൃഗങ്ങളുടെയും കാട്ടുപന്നികളുടെയും ശല്യത്തിൽ നിന്നും കർഷകരെ സംരക്ഷിക്കുക. കാട്ടുപന്നികൾ നാട്ടിൽ ഇറങ്ങിയാൽ നടപടി സ്വീകരിക്കുക കർഷകർകൊപ്പം ഞങ്ങളുണ്ട് തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ആറ്റിങ്ങൽ പോസ്റ്റ് ഓഫീസിന് മുൻപിൽ നടന്ന ധർണ്ണ സമരം CPI ആറ്റിങ്ങൽ മണ്ഡലം സെക്രട്ടറി CS ജയചന്ദ്രൻ ഉദ്ഘാനം ചെയ്തു. കിസാൻസഭ ആറ്റിങ്ങൽ മണ്ഡലം സെക്രടറി അവനവൻചേരി രാജു അധ്യക്ഷത വഹിച്ചു. കിസാൻസഭ മണ്ഡലം പ്രസിഡന്റ് ഒറ്റൂർ മോഹനൻ സ്വാഗതം പറഞ്ഞു. അഭിവാദ്യം ചെയ്തുകൊണ്ട് AITUC മണ്ഡലം സെക്രട്ടറി മുഹമ്മദ് റാഫി , ഈസ്റ്റ് സെക്രട്ടറി നസീർ ബാബു, KG രാധാകൃഷ്ണപിള്ള, അഡ്വ: മുരളീധരൻ പിള്ള,P ആന്റസ് , സുജിത് സുലോവ് , സബാഷ്, സുധാകരൻ, ശ്യാം തുടങ്ങിയവർ സംസാരിച്ചു.