ആറ്റിങ്ങൽ പോലീസ് സ്റ്റേഷനിൽ അഭിഭാഷകനെ സിഐ മർദ്ദിച്ചു എന്നാരോപിച്ച് സംഘർഷം.

ആറ്റിങ്ങൽ :ഇന്ന് രണ്ടര മണിയോടെ ഒരു കേസ്സുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കാനായ നിതിൻ എന്ന അഭിഭാഷകൻ സ്റ്റേഷനിലെത്തി. സ്റ്റേഷനിൽ നിന്നും തിരിച്ചിറങ്ങുമ്പോൾ സിവിൽ ഡ്രസ്സിൽ കയറിവന്ന സി ഐ പ്രതാപചന്ദ്രൻ അഭിഭാഷകനെ യാതൊരു പ്രകോപനവുമില്ലാതെ മർദ്ദിച്ചു .
വിവരമറിഞ്ഞ് ബാർ അസ്സോസിയേഷൻ പ്രസിഡന്റ് രാജ്മോഹനും സെക്രട്ടറി ഷിഹാബുദീനും സ്ഥലത്തെത്തി. ഇവരെയും സി ഐ ആക്രമിച്ചതായും തെറിവിളിച്ച് ആക്ഷേപിച്ചതായും അഭിഭാഷകർ ആരോപിച്ചു. 
തുടർന്ന് അഭിഭാഷകർ സ്റ്റേഷന് മുന്നിൽ ധർണ നടത്തുകയും നഗരത്തിൽ പ്രകടനം നടത്തുകയും ചെയ്തു. ഈ സി. ഐ സ്ഥിരം പ്രശ്നക്കാരനും, മോശമായ പെരുമാറ്റക്കാരനാണെന്നും ആരോപിച്ച് സമരം നടത്തുന്നതിനിടെ റൂറൽ എസ് പി സംഭവത്തിൽ ഇടപെടുകയും സി ഐ യെ മാറ്റി നിർത്താമെന്ന് ഉറപ്പു നൽകിയതിന് ശേഷമാണ് അഭിഭാഷകർ പ്രക്ഷോഭത്തിൽ നിന്നും പിൻമാറിയത്. : ഇതിനിടെ ആറ്റിങ്ങൽ Dysp യെയും Cl യെയും പറ്റി നിരവധി പരാതികൾ നാട്ടുകാർക്കുമുണ്ട്. ആറ്റിങ്ങലെ ഒരു വിഷയങ്ങളും കൈകാര്യം ചെയ്യാൻ ഇവർക്ക് കഴിയുന്നില്ല.  cctv യിൽ തെളിവുണ്ടായാൽ പോലും ഇവിടെ ഒരു മോഷണവും തെളിയിക്കുന്നില്ല എന്ന് പരക്കെ ആക്ഷേപമുള്ളതായി പൊതുജനങ്ങൾക്ക് പരാതിയുണ്ട്...!