കോട്ടയം• ചെമ്പിളാവിൽ ബക്കറ്റിലെ വെള്ളത്തിൽ വീണ് ഒരു വയസ്സുകാരി മരിച്ചു. കിടങ്ങൂർ സൗത്ത് ഞാറക്കാട്ടിൽ ജയേഷ്-ശരണ്യ ദമ്പതികളുടെ മകൾ ഭാഗ്യ ആണ് മരിച്ചത്. ശരണ്യയുടെ ചെമ്പിളാവ് വളർകോട് വീട്ടിൽ വച്ച് തിങ്കളാഴ്ച വൈകിട്ട് 4നാണ് സംഭവം. കുളിമുറിയിലെ ബക്കറ്റിൽ കമിഴ്ന്നു വീഴുകയായിരുന്നു.