സന്നദ്ധ സേവന പ്രവർത്തനങ്ങളിൽ തിളക്കമാർന്ന സേവനം കാഴച്ചവയ്ക്കുന്ന നാന്മ പ്രവാസി കൂട്ടായ്മ കായിക്കരയുടെ അഞ്ചുതെങ്ങിലെ ഓഫീസ് ഉദ്ഘാടനം ചെയ്തു.
അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി ലൈജുവാണ് നന്മ കൂട്ടായ്മയുടെ ഓഫീസ് ഉൽഘാഠന കർമ്മം നിർവ്വഹിച്ചത്.
ചടങ്ങിൽ അഞ്ചുതെങ്ങ് സർക്കിൽ ഇൻസ്‌പെക്ടർ ചന്ദ്രദാസ്, ശ്രീ ശിവദാസൻ (കേരളകൗമുദി ചീഫ് എഡിറ്റർ കടയ്ക്കാവൂർ, അഞ്ചുതെങ്ങ്, വക്കം മേഖല ) അഡ്വ ധർമ്മരാജൻ (മുൻ പ്രവാസി ) കൂടാതെ നന്മ പ്രവാസി കൂട്ടായ്മ അംഗങ്ങളായ ലീല മണിയൻ,
സുരേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.
ചടങ്ങിൽ പ്രദേശത്തെ നിർദ്ധന കുടുംബങ്ങൾക്കുള്ള ഭക്ഷ്യധാന്യ കിറ്റ്കളുടെ വിതരണോൽഘാഠനം
സുശീലൻ നിർവ്വഹിച്ചു. കൂടാതെ കിടപ്പു രോഗിയായ അഞ്ചുതെങ്ങ് കായിക്കര കല്ലുംമൂട് സ്വദേശിയ്ക്ക് ചികിത്സാ സഹായ ധനവും കൈമാറി.