അടൂർ: കൊട്ടാരക്കര സ്റ്റാൻഡിൽ നിന്നും കണ്ടക്ടർ ഇല്ലാതെ കെ എസ് ആർ ടി സി ബസ് എത്തിയത് അടൂര് വരെ. തിരുവനന്തപുരത്ത് നിന്നും മൂലമറ്റത്തേക്കുള്ള കെഎസ്ആർടിസി ബസാണ് കണ്ടക്ടർ ഇല്ലാതെ യാത്ര തുടർന്നത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം. കൊട്ടാരക്കരയിൽ എത്തിയപ്പോൾ മൂത്രമൊഴിക്കാനായി പുറത്തിറങ്ങിയതാണ് കണ്ടക്ടർ. എന്നാൽ ഈ സമയത്ത് യാത്രക്കാരിലൊരാൾ ബെല്ലടിച്ചതോടെ കണ്ടക്ടറെ കൂടാതെ ബസ് സ്റ്റാൻറ് വിട്ടത്. ബെല്ലടി കേട്ട് ബസിലുണ്ടായിരുന്ന ഡ്രൈവർ വണ്ടി എടുക്കുകയാരുന്നു.