ദമ്പതികൾ ഷോക്കേറ്റു മരിച്ചു,ദേഹത്ത് ഇലക്ട്രിക് വയർ ചുറ്റിയ നിലയിൽ

ആലപ്പുഴ: ചേര്‍ത്തലയില്‍ ദമ്പതികളെ ഷോക്കേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. മായിത്തറ ഭാഗ്യസദനത്തില്‍ ഹരിദാസ്(65), ഭാര്യ ശ്യാമള(60) എന്നിവരാണ് മരിച്ചത്.വീടിനോട് ചേര്‍ന്നുള്ള ഷെഡിലാണ് ഇരുവരെയും മരിച്ചനിലയില്‍ കണ്ടെത്തിയത്. ദേഹത്ത് വയര്‍ ചുറ്റിയ നിലയിലായിരുന്നു മൃതദേഹങ്ങള്‍.

ദേഹത്ത് വയര്‍ ചുറ്റി സ്വയം ഷോക്കേല്‍പ്പിച്ചതാണെന്നാണ് സൂചന. അര്‍ത്തുങ്കല്‍ പൊലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ദമ്പതികൾക്ക് ഒരു മകളാണ് ഉള്ളത്.