ആറ്റിങ്ങൽ രാമചന്ദ്രനിൽ നിന്നും വാങ്ങിയ പപ്സിൽ റബ്ബർ കിട്ടി എന്ന് പരാതി തെറ്റിദ്ധാരണ മൂലം.

ആറ്റിങ്ങൽ:  ആറ്റിങ്ങൽ കച്ചേരി നടയിൽ പ്രവർത്തിക്കുന്ന രാമചന്ദ്രനിൽ നിന്നും പപ്സ് വാങ്ങിയപ്പോൾ റബ്ബർ കഷണം കിട്ടി എന്ന് യുവാവ് ആരോപിച്ചത് തെറ്റിദ്ധാരണ മൂലമെന്ന് നഗരസഭ ആരോഗ്യ വിഭാഗം. പരാതിക്കാരൻ വാങ്ങിയത് മുട്ട പപ് സാണ് വാങ്ങിയതെന്നും, പപ്സ് കഴിച്ചപ്പോൾ  കുട്ടികളുടെ പാൽ കുപ്പിയിലെ നിപ്പിൾ പോലെ തോന്നി എന്നുമാണ് പരാതികാരന്റെ പരാതിയെന്നും നഗരസഭ ആരോഗ്യ വിഭാഗം അറിയിച്ചു. എന്നാൽ ആറ്റിങ്ങൽ നഗരസഭ ഹെൽത്ത് വിഭാഗത്തെ അറിയിച്ചതിനെ തുടർന്ന് ഉദ്യോഗസ്ഥർ സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. പരിശോധനയിൽ പപ്സിനുള്ളിൽ രണ്ടായി കട്ടു ചെയ്ത്  മൈദയിൽ ചുരുട്ടി ബോർമയിൽ വെക്കുമ്പോൾ വെള്ള കരു മൈദയുടെ ചുരുട്ടിൽ നിന്നും പുറത്തു വന്നാൽ ബോർമയുടെ അസാമാന്യ ചൂടിൽ വെള്ളക്കരു റബറിനു തുല്യമാകുമെന്നും അങ്ങനെ ഉള്ള പപ്സാണ് പരാതിക്കാരന് കിട്ടിയതെന്നും, റബ്ബർ എന്നത് പരാതിക്കാരന്റെ തെറ്റിദ്ധാരണയാണെന്നും അര്യോഗ്യവിഭാഗം പറഞ്ഞു. എന്നാൽ ഇതെല്ലാം പരാതിക്കാരന്  ബോധ്യപ്പെടുത്തി കൊടുത്തു എന്നും, എന്നാൽ പരിശോധനക്ക് വേണ്ടി പരാതിക്കാരൻ ഒരു പപ്സ് കൊണ്ട് പോയെന്നും. ബാക്കി ഉള്ള പപ്സുകൾ പരാതിയുടെ അടിസ്ഥാനത്തിൽ നഗരസഭ പിടിച്ചെടുത്തു എന്നും സീ ന്യൂസ് മിഡീയയോട് നഗരസഭ ഹെൽത്ത് സൂപ്പർവൈസർ അജയകുമാർ പറഞ്ഞു.