തൃശൂർ ജില്ലയിൽ പകർച്ചവ്യാധിയായ വെസ്റ്റ് നൈൽ പനി ബാധിച്ചയാൾ മരിച്ചു. തൃശ്ശൂർ പുത്തൂർ സ്വദേശി ജോബി (47) ആണ് മരിച്ചത്. പനി കണ്ടെത്തിയതിനെ തുടർന്ന് രണ്ടുദിവസം മുമ്പ് ജോബിയെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നു. സംസ്ഥാനത്ത് ഈ വർഷത്തെ ആദ്യ വെസ്റ്റ് നൈൽ പനി ബാധിച്ചു ഉള്ള മരണമാണ്. ഏപ്രിൽ 17നാണ് ജോബിക്ക് പനി ബാധിച്ചത്. മാങ്ങ പറിച്ചു വിൽക്കുന്ന ജോലിയാണ് ജോബിയ്ക്ക്.
ക്യൂലക്സ് കൊതുകുകൾ പരത്തുന്നതാണ് വെസ്റ്റ് നൈൽ ഫീവർ. ഇത് മാരകമായാൽ. മരണം വരെ സംഭവിക്കാൻ സാധ്യതയുണ്ട്. ഇതുവരെയും ഈ രോഗത്തിന് മരുന്നോ വാക്സിനോ കണ്ടെത്തിയിട്ടില്ല.
അടിയന്തര സാഹചര്യം പരിഗണിച്ച് പഞ്ചായത്തിന്റേയും ആരോഗ്യ വകുപ്പിന്റേയും നേതൃത്വത്തിൽ വിവിധ വകുപ്പുകൾ ഉൾപ്പെടുത്തി പഞ്ചായത്തിൽ അവലോകനയോഗം ചേർന്നു. മാരായ്ക്കൽ വാർഡിൽ ഇന്ന് ഡ്രൈ ഡേ ആചരിക്കുകയാണ്