ഇതോടെ ലിറ്ററിന് 9 രൂപ 50 പൈസ പെട്രോളിനും 7 രൂപ വരെ ഡീസലിനും വില കുറയും.
പാചകവാതക സിലിണ്ടറിന് 200 രൂപ സബ്സിഡി ഉജ്ജ്വല പദ്ധതിപ്രകാരം നല്‍കും. ഉജ്ജ്വല പദ്ധതിക്കു കീഴിലെ ഒമ്ബതു കോടി പേര്‍ക്ക് 12 സിലിണ്ടറുകള്‍ സബ്സിഡി പ്രകാരം നല്‍കും. സ്റ്റീലിന്റെയും സിമന്റിന്റെയും വില കുറയ്ക്കാനും ഇടപെടല്‍ ഉണ്ടാകും. വിലക്കയറ്റം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ നടപടികള്‍.