ട്വിറ്ററിലൂടെ അബ്ദുൾ ലത്തീഫാണ് വീഡിയോ അപ് ലോഡ് ചെയ്തിരിക്കുന്നത് എന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. ഇയാൾ മുസ്ലിം ലീഗ് അനുഭാവിയാണെന്നും പോലീസ് പറയുന്നു. എന്നാൽ ഔദ്യോഗികമായ ഭാരവാഹിത്വം ഉള്ളതായി പോലീസ് വ്യക്ത വരുത്തിയിട്ടില്ല.
വ്യാജ ട്വിറ്റർ ഐഡി ഉപയോഗിച്ചാണ് ഇയാൾ വീഡിയോ പോസ്റ്റ് ചെയ്തത്. ട്വിറ്ററർ അധികൃതർ ഇത് സംബന്ധിച്ച് പോലീസിന് വിവരങ്ങൾ കൈമാറിയിട്ടുണ്ട്. ഇന്നലെ രാത്രിയോടെയാണ് ട്വിറ്റർ കൊച്ചി പോലീസ് കമ്മീഷണർക്ക് വ്യാജ പ്രൊഫൈൽ ഉണ്ടാക്കി വീഡിയോ പ്രചരിപ്പിച്ച ആളെ സംബന്ധിച്ച വിവരങ്ങൾ കൈമാറിയത്. ഫെയ്സ്ബുക്കിലും ഇയാളാണ് വീഡിയോ പ്രചരിപ്പിച്ചതെന്ന് പോലീസ് സംശയിക്കുന്നുണ്ട്. ഫെയ്സ്ബുക്ക് അധികൃതരിൽ നിന്ന് ഇത് സംബന്ധിച്ച വിവരം പോലീസ് തേടിയിട്ടുണ്ട്.”