ഹൃദ്രോഗ വിദഗ്ധരുടെ സമ്മേളനം ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: തിരുവനന്തപുരം ഗവ മെഡിക്കൽ കോളേജ് കാർഡിയോളജി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഹൃദ്രോഗ വിദഗ്ധരുടെ സമ്മേളനം  മേയ് 22 ഞായറാഴ്ച  ആരോഗ്യ മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. കേരളത്തിനകത്തും പുറത്തും നിന്നുമായി  ഇരുന്നുറോളം പേർ പങ്കെടുക്കുന്ന സമ്മേളനം തമ്പാനൂർ ഹോട്ടൽ ഹൈസിന്തിലാണ് സംഘടിപ്പിച്ചിരിക്കുന്നത്. വർഷം തോറും നടക്കാറുള്ള സമ്മേളനം  കോവിഡ് മഹാമാരിയെത്തുടർന്ന് കഴിഞ്ഞ  രണ്ടു വർഷക്കാലമായി നിർത്തി വച്ചിരിക്കുകയായിരുന്നു. നൂതന 
ഹൃദ്രോഗ ചികിത്സാരീതികളായ ഒസി ടി, ഐ വി യു എസ്, എൽ ബി ബി ബി, പേസിംഗ്, കാർഡിയാക് കോൺട്രാക്ടിലിറ്റി എന്നിവ കയക്കുറിച്ച് സെമിനാറും ഉണ്ടായിരിക്കും. 
ഇന്റർവെൻഷൻ കാർഡിയോളജിയിലെ പ്രധാന വിഭാഗങ്ങളായ സി ടി ഒ ആൻജിയോപ്ലാസ്റ്റി, ബൈഫർക്കേഷൻ ആൻജിയോപ്ലാസ്റ്റി, കാൽസിഫൈഡ് ആർട്ടറി ആൻജിയോപ്ലാസ്റ്റി എന്നിയവയെക്കുറിച്ചുള്ള  വിദഗ്ധർ നയിക്കുന്ന ചർച്ചകളും ഈ സമ്മേളനത്തിന്റെ പ്രാധാന്യം വർധിപ്പിക്കുന്നു.
കോവിഡ് ബാധ മൂലം ഹൃദയത്തിനുണ്ടാകാൻ സാധ്യതയുള്ള കുഴപ്പങ്ങൾ, കോവിഡ് വാക്സിൻ മൂലം ഹൃദയത്തിനുണ്ടായേക്കാവുന്ന ഭവിഷ്യത്തുകൾ എന്നിവയെക്കുറിച്ച് ഹൃദ്രോഗ വിദഗ്ധർ ഈ സമ്മേളനത്തിൽ ചർച്ച ചെയ്യുന്നു. കൂടാതെ ഹൃദയാഘാതം, കൊളസ്ട്രോൾ ആധിക്യം, ഹൃദയത്തിന്റെ പ്രവർത്തനക്കുറവ്  തുടങ്ങിയ രോഗങ്ങളുടെ ന്യൂതന ചികിത്സാരീതികളെക്കുറിച്ചുള്ള സിമ്പോസിയവും ഉണ്ടായിരിക്കുന്നതാണ്.
കാർഡിയോളജി പരിശീലനം നടത്തുന്ന ഡി എം/ഡി എൻ ബി വിദ്യാർത്ഥികൾക്കായുള്ള ക്വിസ് പോഗ്രാമും സംഘടിപ്പിച്ചിട്ടുണ്ട്.
 രാവിലെ 9 ന് ആരംഭിക്കുന്ന സദ്ധേളനം വൈകുന്നേരം അഞ്ചിന് സമാപിക്കും.