കേരളത്തിലെ 3 ലക്ഷം അമ്മമാർക്ക് സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട പരിശീലനം നൽകുന്ന സർക്കാർ പദ്ധതിയായ 'അമ്മ അറിയാൻ' എന്നതിന്റെ ഭാഗമായി സൈബർ സുരക്ഷയെപ്പറ്റി ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ അമ്മമാർക്ക് പരിശീലനം നൽകി. പുതിയ കാലത്തെ സാങ്കേതിക വിദ്യകളെ പരിചയപ്പെടൽ, സൈബർ സുരക്ഷ, വ്യാജ വാർത്തകളെ കണ്ടെത്തലും പ്രതിരോധിക്കലും , ഇന്റർനെറ്റിലെ ചതിക്കുഴികൾ എന്നീ മേഖലയുമായി ബന്ധപ്പെടുത്തി തയാറാക്കിയ മൊഡ്യൂൾ അനുസരിച്ചായിരുന്നു പരിശീലനം. സൈബർ ഇടങ്ങളിലെ ചതിക്കുഴികളിൽ കുട്ടികൾ വീണു പോകാതിരിക്കാൻ വേണ്ട മുൻകരുതലുകളെക്കുറിച്ച് അറിയുന്നതോടൊപ്പം വളർന്നു വരുന്ന സൈബർ ലോകത്തെ മനസ്സിലാക്കാനും ഈ പരിശീലനം കൊണ്ട് അമ്മമാർക്ക് സാധിച്ചു. ലിറ്റിൽ കൈറ്റ് ഐടി ക്ലബ്ബ് അംഗങ്ങളായ അനുശ്രീ, രേവതി, അരവിന്ദ് , അഭിജിത്ത് എന്നീ വിദ്യാർത്ഥികൾ പരിശീലനത്തിന് നേതൃത്വം നൽകി.