ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിന്റെ അടിയന്തര അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ഉടൻ തുറന്ന് നൽകും; മന്ത്രി അബ്ദുറഹിമാൻ.

ആറ്റിങ്ങൽ: ആറ്റിങ്ങൽ നിവാസികളുടെ ചിരകാല അഭിലാഷമായ ശ്രീപാദം സ്റ്റേഡിയത്തിലെ അടിയന്തര അറ്റകുറ്റപ്പണികൾ ഉടൻ പൂർത്തിയാക്കി സ്റ്റേഡിയം പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുമെന്ന് കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ അറിയിച്ചു. ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ സന്ദർശനം നടത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. സ്റ്റേഡിയത്തിലെ നിർമ്മാണ പ്രവർത്തികൾ നേരിൽ വിലയിരുത്തിയ മന്ത്രി നിരവധി നിർദ്ദേശങ്ങളും നൽകി. ആറ്റിങ്ങൽ എം.എൽ.എ ഒ .എസ് അംബിക, കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് മേഴ്സിക്കുട്ടൻ,ചീഫ് എൻജിനീയർ ബി ടി വി കൃഷ്ണൻ എന്നിവരും മറ്റ് ഉന്നത ഉദ്യോഗസ്ഥരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.