നഗരൂർ ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തിൽനഗരൂർ ശ്രീ ശങ്കര വിദ്യാപീഠം സ്കൂളിൽ വെച്ചു സ്ത്രീസുരക്ഷ ക്കായി സ്വയം പ്രതിരോധ പരിശീലന പരിപടി സംഘടിപ്പിച്ചു .

നഗരൂർ ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തിൽ നഗരൂർ ഗ്രാമ പഞ്ചായത്തിലെ 17 വാർഡിൽനിന്നുമുള്ള സ്ത്രീകളെയും സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ്‌സിനേയും ഉൾപ്പെടുത്തി നഗരൂർ ശ്രീ ശങ്കര വിദ്യാപീഠം സ്കൂളിൽ വെച്ചു സ്ത്രീസുരക്ഷ ക്കായി സ്വയം പ്രതിരോധ പരിശീലന പരിപടി സംഘടിപ്പിച്ചു .
പരിശീലന പരിപടി നഗരൂർ പോലീസ് സ്റ്റേഷൻ SHO ഷിജു ഉത്‌ഘാടനം ചെയ്തു .ശ്രീ ശങ്കര വിദ്യാപീഠം സ്കൂൾ പ്രിൻസിപ്പൽ ലക്ഷ്മി സ്വാഗതവും പഞ്ചായത്ത് പ്രസിഡന്റ് ഡി സ്മിത അധ്യക്ഷത വഹിച്ചു .ചടങ്ങിൽ തിരുവനന്തപുരം റൂറൽ വനിത സെല്ലിലെ SCPO മാരായ ബിജിലെഖ ,മല്ലികാദേവി ,മിനി ,ഷൈനി എന്നിവർ ക്ലാസ് നയിക്കുകയും വാർഡ് മെമ്പർ നിസാം നാലപ്പാട്ട് നന്ദിയും അറിയിച്ചു