പാചക വാതകത്തിൻ്റെ പേരിൽ തീവെട്ടി കൊള്ള:സിഐറ്റിയു വിൻ്റെ നേതൃത്വത്തിൽ ആറ്റിങ്ങലിൽ അടുപ്പുകൂട്ടി സമരം.

പാചകവാതകത്തിൻ്റെ വില അടിക്കടി വർദ്ധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്ര സർക്കാർ നയത്തിനെതിരെ ആറ്റിങ്ങലിൽ സിഐടിയു അടുപ്പുകൂട്ടി പ്രതിഷേധിച്ചു.ബി ജെ പി അധികാരത്തിൽ വരുമ്പോൾ 405 രൂപയായിരുന്നു ഗ്യാസിൻ്റെ വില .ഇന്നിപ്പോൾ 1009 രൂപയായി. ഒൻപതു മാസത്തിനിടെ 255 രൂപയാണ് കൂട്ടിയത്.ശനിയാഴ്ച മാത്രം 50 രൂപ കൂട്ടി. 2020 നവംബറിന് ശേഷം സബ്സിഡിയും നിർത്തി. ജനങ്ങളെ പിഴിയുന്നതിന് ഒരു മടിയുമില്ലാത്ത സർക്കാരായി മാറി. സിഐറ്റിയു ആറ്റിങ്ങൽ ഏര്യാ കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ അടുപ്പുകൂട്ടി സമരം ഉദ്ഘാടനം ചെയ്തു. ഏര്യാ കമ്മറ്റി അംഗളായ എം.മുരളി, സി.ദേവരാജൻ , ജി.വ്യാസൻ, ശ്രീലതാ പ്രദീപ്, എസ്.രാജശേഖരൻ തുടങ്ങിയവർ സംസാരിച്ചു. കെ എസ്.ആർ.റ്റി.സി ഡിപ്പോയുടെ മുന്നിൽ നിന്നാരംഭിച്ച പ്രതിഷേധ പ്രകടനം കച്ചേരി നടയിൽ സമാപിച്ചു.ആർ.പി.അജി, എസ്.ജോയി,  ,അനിൽ ആറ്റിങ്ങൽ, എസ്.ജി.ദിലീപ് കുമാർ, എൻ.ലോറൻസ്, ഡി.വിനു, എസ്.ബാബു, രവീന്ദ്രൻ നായർ, പി.വി.സുനിൽ, ആർ.അനിത,ബി. എൻ. സൈജുരാജ്, റ്റി.ബിജു, ബി.സതീശൻ, അജി.ജെ.കെ,പി.വി.രാജീവൻ, ആർ.എസ്.അരുൺ, എ.ആർ. റസൽ, എം.ബിനു തുടങ്ങിയവർ നേതൃത്വം നൽകി.