ന്യൂഡൽഹി∙ ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ അറസ്റ്റിൽ. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസില്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ആണ് സത്യേന്ദർ ജെയിനെ അറസ്റ്റു ചെയ്തത്. കേസിൽ ചോദ്യം ചെയ്യുന്നതിനായി വിളിച്ചുവരുത്തിയശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.