*കിളിമാനൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സോഷ്യൽ മീഡിയയിൽ വ്യാജ പ്രൊഫൈൽ ഫോട്ടോ പ്രദർശിപ്പിച്ച് പരിചയപ്പെട്ട് വിളിച്ച് വരുത്തി തട്ടിക്കൊണ്ടുപോയ പ്രതി പോലീസ് പിടിയിൽ.*

കിളിമാനൂർ : കിളിമാനൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രായപൂർത്തിയാകാത്ത 17 വയസ്സുള്ള പെൺകുട്ടിയെ സോഷ്യൽ മീഡിയയിൽ വ്യാജ പ്രൊഫൈൽ ഫോട്ടോ പ്രദർശിപ്പിച്ച് പരിചയപ്പെട്ട് ഫോണിൽ വിളിച്ചു വരുത്തി തട്ടിക്കൊണ്ടുപോയ പ്രതി പോലീസ് പിടിയിൽ. പുളിമാത്ത് മണ്ണാർക്കോണം ലാൽ ഭവനിൽ ശ്യാം (32) നെയാണ് കിളിമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ മെയ് അഞ്ചിനു രാവിലെ 10 മണിക്കാണ് കേസിനാസ്പദമായ സംഭവം. പ്രതി പെൺകുട്ടിയെ വിളിച്ചുവരുത്തി കാറിൽ കയറ്റി കൊണ്ടു പോവുകയായിരുന്നു. എന്നാൽ സോഷ്യൽ മീഡിയയിൽ പരിചയപ്പെട്ട ആൾ അല്ലെന്ന് മനസ്സിലാക്കിയ പെൺകുട്ടി കാറിൽ വച്ച് ബഹളമുണ്ടാക്കുകയും ഈ സമയം പ്രതി പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയും ഫോൺ പിടിച്ചു വാങ്ങുകയും ചെയ്തു. തുടർന്ന് പെൺകുട്ടിയെ വെഞ്ഞാറമൂട് ഭാഗത്ത് ഇറക്കിവിടുകയായിരുന്നു. സംഭവത്തിന് ശേഷം പെൺകുട്ടിയും രക്ഷിതാക്കളും കിളിമാനൂർ പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകി. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി പോലീസ്പ്രതിയെ ഇന്ന് പിടികൂടി. തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി ഡോ. ദിവ്യ.വി.ഗോപിനാഥ് ഐപിഎസിന്റെ നിർദ്ദേശപ്രകാരം ആറ്റിങ്ങൽ ഡിവൈഎസ്പി ഡി.സുനീഷ് ബാബുവിന്റെ നേതൃത്വത്തിൽ കിളിമാനൂർ ഐ.എസ്.എച്ച്.ഒ എസ്. സനൂജ് , എസ്ഐമാരായ വിജിത്ത് കെ നായർ , സത്യദാസ് , സിപിഒമാരായ സജീദ്, ശ്രീരാജ്, മഹേഷ്, ഷിജു, സജന, ഗായത്രി എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു