തിരുവനന്തപുരത്ത് അമൃത എക്‌സ്പ്രസ് ഷണ്ടിങ്ങിനിടെ അപകടം; എൻജിനീയറുടെ കാൽ നഷ്ടമായി

തിരുവനന്തപുരം• അമൃത എക്‌സ്പ്രസ് ഷണ്ടിങ്ങിനിടെ അപകടം. അപകടത്തിൽ റെയിൽവേ സീനിയർ സെക്‌ഷൻ എൻജിനീയർ ശ്യാം ശങ്കറിന്റെ (56) ഒരു കാൽ നഷ്ടമായി. എൻജിനും ബോഗിക്കും ഇടയിൽപ്പെട്ടായിരുന്നു അപകടം. രണ്ടു ജീവനക്കാരാണ് ട്രെയിനിന് ഇടയിൽപ്പെട്ടത്. ഒരാൾ കാര്യമായ പരുക്കില്ലാതെ രക്ഷപ്പെട്ടു.