ഒരു രൂപ നൽകാത്തതിന് കല്ലമ്പലം പുല്ലൂർമുക്ക് സ്വദേശിക്ക് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂര മർദ്ദനം...

ഒരു രൂപ നൽകാത്തതിന്  കല്ലമ്പലംപുല്ലൂർമുക്ക് സ്വദേശിക്ക് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂര മർദ്ദനം...ദൃശ്യങ്ങളിൽ ബസ് ജീവനക്കാരാണ് യാത്രക്കാരനെ മർദിച്ചതെന്ന് വ്യക്തമായതോടെ മർദനമേറ്റയാളെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു പൊലീസ്.
അടുത്തിരുന്നയാൾ ഒരു രൂപ തരാമെന്നു പറഞ്ഞിട്ടുംതന്നെമർദിക്കുകയായിരുന്നുവെന്നും പിന്നീട് തന്നെ വഴിയിൽ ഇറക്കിവിട്ടെന്നും വെളിപ്പെടുത്തി ഒരു രൂപ കുറഞ്ഞതിന് ബസ് ജീവനക്കാരുടെ മർദനമേറ്റ യുവാവ്. കല്ലമ്പലം സ്വദേശി ഷിറാസിനാണ് മർദനമേറ്റത്. യുവാവിനെ ബസ് ജീവനക്കാരൻ മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. മറ്റൊരു യാത്രക്കാരൻ പകർത്തിയ ദൃശ്യങ്ങളാണ് പുറത്തായത്.
ഇതിനു പിന്നാലെയാണ് ഷിറാസിന്റെ വെളിപ്പെടുത്തൽ.തിരുവനന്തപുരം പേരൂർക്കടയിൽവെച്ചാണ് യാത്രക്കാരന് സ്വകാര്യ ബസ് ജീവനക്കാരുടെ മർദനമേറ്റത്. യാത്രക്കാരൻ തന്നെ മർദിച്ചെന്ന് ആരോപിച്ച് ബസ് കണ്ടക്ടർ വള്ളക്കടവ് സ്വദേശി സുനിൽ പേരൂർക്കട പൊലീസിൽ പരാതി നൽകി. ദൃശ്യങ്ങളിൽ ബസ് ജീവനക്കാരാണ് യാത്രക്കാരനെ മർദിച്ചതെന്ന് വ്യക്തമായതോടെ മർദനമേറ്റയാളെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു പൊലീസ്.