ആറ്റിങ്ങൽ ആലംകോട് ദേശീയപാതയിൽ പുളിമൂട്ടിൽ നിന്നും മണ്ണൂർഭാഗം റോഡിൽ ചൂരോട്ട് ഇന്ന് രാവിലെ 6 30ന് നടന്ന അപകടത്തിൽ ആൾട്ടോ കാർ നിയന്ത്രണം തെറ്റി താഴ്ചയുള്ള വയലിലേക്ക് പതിച്ചു. തലകുത്തനെ മറിഞ്ഞ കാർ ചെളിയിൽ താഴ്ന്നുപോയി. ഡ്രൈവർ മാത്രമേ കാറിൽ ഉണ്ടായിരുന്നുള്ളൂ. അൽഭുതകരമായാണ് ഇയാൾ രക്ഷപ്പെട്ടത്. പരിക്കില്ല.