മര്‍ദ്ദനത്തിന് ഇരയായ സ്ത്രീ തന്റെ ഷോപ്പിന് സമീപം ഇരിക്കുകയായിരുന്നുവെന്നും തന്നെ പല തരത്തില്‍ പ്രകോപിപ്പിച്ചെന്നും ഉപദ്രവം സഹിക്ക വയ്യാതെയാണ് യുവതിയെ മര്‍ദ്ദിച്ചതെന്നുമാണ് ബ്യൂട്ടിപാര്‍ലര്‍ ഉടമയായ മീനു പറയുന്നത്. ആക്രണത്തിന് ഇരയായ ശോഭയെ മീനു ചെരിപ്പൂരി അടിക്കുന്നത് വീഡിയോയില്‍ കാണാം.
എന്നാല്‍ തന്റെ മൊബൈല്‍ ഫോണ്‍ കാണാതായതുകൊണ്ട് ബ്യൂട്ടിപാര്‍ലറിന് സമീപം അതു തിരയുകയായിരുന്നവെന്നാണ് ശോഭ പറയുന്നത്. ഇവര്‍ക്ക് മാനസികാസ്വാസ്ഥ്യമുള്ളതായി പൊലീസ് പറഞ്ഞു.