ബ്രെയിൻ ട്യൂമർ ബാധിച്ച ഒന്നരവയസ്സുകാരി വിദ്യ മോൾക്ക് സഹായ ഹസ്തവുമായി എന്റെ ഗ്രാമം നാവായിക്കുളം വാട്സ് ആപ്പ് കുടായ്മ

കല്ലമ്പലം : വിദ്യ മോളുടെ ചികിത്സാ സഹായ നിധിയിലേക്ക് എന്റെ ഗ്രാമം നാവായിക്കുളം വാട്സ് ആപ്പ് കുടായ്മ സമാഹരിച്ച 75000 രൂപ കല്ലമ്പലം ഗ്രാമീൺ ബാങ്കിൽ വിദ്യമോളുടെ പേരിൽ സ്ഥിരനിക്ഷേപമായി ഇടുകയുണ്ടായി ഇതിന്റെ സർട്ടിഫിക്കറ്റ്  ഗ്രൂപ്പ് അഡ്മിൻമാർ കുട്ടിയുടെ മാതാപിതാക്കൾക്ക് കെകെമാറി. കുട്ടിയുടെ ചികിത്സ സഹായനിധിയിലേക്ക് സഹകരിച്ച എല്ലാ വ്യക്തികൾക്കും എന്റെ ഗ്രാമം നാവായിക്കുളം വാട്ട്സ് ആപ് ഗ്രൂപ്പ് കൂടായ്മയുടെ നന്ദി രേഖപ്പെടുത്തി