ഇന്ന് രാവിലെ 8.20 ഓടേയാണ് സംഭവം. കോഴിക്കോട്ടേയ്ക്ക് പോകാന്‍ കെഎസ്‌ആര്‍ടിസി ആലുവ ഡിപ്പോയില്‍ നിര്‍ത്തിയിട്ടിരുന്ന ബസാണ് മോഷ്ടിച്ചത്. സെക്യൂരിറ്റി ജീവനക്കാരന്റെ വേഷത്തിലെത്തിയ യുവാവ് ബസ് പിന്നോട്ടെടുത്ത ശേഷം ഓടിച്ചുപോകുകയായിരുന്നു. അസ്വാഭാവികമായ രീതിയില്‍ വാഹനം ഓടിച്ചുപോകുന്നത് ഡിപ്പോയിലെ മറ്റു സെക്യൂരിറ്റി ജീവനക്കാരില്‍ സംശയം തോന്നിപ്പിച്ചിരുന്നു.
അതിനിടെ എറണാകുളം ഭാഗത്തേയ്ക്ക് പോയ ബസ് നിരവധി അപകടങ്ങള്‍ക്ക് കാരണമായി. നിരവധി വാഹനങ്ങളുമായി കൂട്ടിയിടിച്ചിട്ടും വാഹനം നിര്‍ത്താതെ പോയി. പരാതി ഉയര്‍ന്നതോടെ എറണാകുളം നോര്‍ത്ത് പൊലീസ്
രാവിലെ ഒന്‍പതരയോടെ കലൂര്‍ എസ്‌ആര്‍എം റോഡില്‍ വച്ചാണ് ബസ് കണ്ടെത്തിയത്. കസ്റ്റഡിയിലെടുത്ത യുവാവിന് മാനസികാസ്വാസ്ഥ്യം ഉള്ളതായാണ് പൊലീസ് പറയുന്നത്. നടപടികള്‍ പൂര്‍ത്തിയാക്കി ബസ് ആലുവ ഡിപ്പോയ്ക്ക് കൈമാറും.