അഡ്മിൻമാർക്ക് കൂടുതൽ അധികാരംനൽകുന്ന പുതിയ ഫീച്ചറുമായി വാട്സാപ്പ്എത്തുന്നു.

അഡ്മിൻമാർക്ക് കൂടുതൽ അധികാരം
നൽകുന്ന പുതിയ ഫീച്ചറുമായി വാട്സാപ്പ്
എത്തുന്നു. ഗ്രൂപ്പ് അംഗങ്ങളുടെ ഏത്
സന്ദേശവും ഇല്ലാതാക്കാൻ അഡ്മിൻമാരെ
അനുവദിക്കുന്ന ഫീച്ചർ
അവതരിപ്പിക്കാനാണ് വാട്സാപ്പ്
ഒരുങ്ങുന്നത്. ഗൂഗിൾ പ്ലേ ബീറ്റ
പ്രോഗ്രാമിലൂടെ പുതിയ അപ്ഡേറ്റ്
അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ട്.
ഈ ഫീച്ചർ വാട്സാപ്പ് ഇപ്പോൾ
വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
ഇതുസംബന്ധിച്ച് കഴിഞ്ഞ ഡിസംബറിലാണ്
കമ്പനി ആദ്യം വെളിപ്പെടുത്തിയത്. ഗ്രൂപ്പിലെ
സന്ദേശങ്ങൾ അഡ്മിൻ ഇല്ലാതാക്കിയാലും,
ആരാണ് സന്ദേശം നീക്കം ചെയ്തതെന്ന്
ഗ്രൂപ്പിലെ മറ്റ് അംഗങ്ങൾക്ക് അറിയാനാകും.
"
"ഗ്രൂപ്പിലെ സന്ദേശം നിങ്ങൾ നീക്കം
ചെയ്യുമ്പോൾ, ആരാണ് ഇത് മായിച്ചതെന്ന്
മറ്റുള്ളവർക്ക് അറിയാൻ സാധിക്കും” എന്ന
സന്ദേശം മെസേജ് ഡിലീറ്റ് ചെയ്യുന്നതിന്
മുമ്പായി അഡ്മിന് ലഭിക്കുന്നതാണ്.
“ഡിലീറ്റ് എവരിവൺ' ഓപ്ഷന് സമയപരിധി
നിശ്ചയിക്കാനും വാട്സാപ്പിന് നീക്കമുണ്ട്. 2
മണിക്കൂർ 12 മിനിറ്റ്
സമയപരിധിയായിരിക്കും വരാനിരിക്കുന്ന
അപ്ഡേറ്റിൽ ലഭിക്കുന്നതെന്നാണ് സൂചന.