കടൽ സുരക്ഷ : ഗാർഡുകളെ താല്കാലികാടിസ്ഥാനത്തിൽ നിയമിക്കുന്നു.

വിഴിഞ്ഞം ഫിഷറീസ് സ്റ്റേഷൻ കേന്ദ്രീകരിച്ച് കടൽ സുരക്ഷയ്ക്കും കടൽ പട്രോളിംഗിനുമായി കടൽ സുരക്ഷാ ഗാർഡുകളെ താല്കാലികാടിസ്ഥാനത്തിൽ നിയമിക്കുന്നു.

18 വയസിനും 40 വയസിനും മധ്യേ പ്രായമുളളവരും ശാരീരിക ക്ഷമതയുള്ള വരും ഗോവ NIWS ൽ നിന്നുള്ള കടൽ സുരക്ഷാ സ്ക്വാഡ് ട്രയിനിംഗ് വിജയിച്ചിട്ടുള്ളവരുമായ തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള പുരുഷ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാവുന്നതാണ്.

അപേക്ഷകൻ മത്സ്യത്തൊഴിലാളി അംഗത്വമുള്ളവരുമായിരിക്കണം. ടി യോഗ്യതയുള്ളവരും താല്പര്യമുള്ളവരുമായ ഉദ്യോഗാർത്ഥികൾ 10/05/2022 ( ചൊവ്വാഴ്ച ) , രാവിലെ 11.00 മണിക്ക് വിഴിഞ്ഞം ഫിഷറീസ് സ്റ്റേഷനിൽ വച്ച് നടക്കുന്ന വാക്ക് - ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടതാണ്. യോഗ്യതയുടെ അസ്സൽ സർട്ടിഫിക്കറ്റുകൾ കൊണ്ട് വരേണ്ടതാണ് .

കൂടുതൽ വിരവങ്ങൾക്ക് ഓഫീസ് സമയത്ത് 0471-2450773 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.