വെഞ്ഞാറമൂട് ഹോട്ടലിൽ ഇരു വിഭാഗങ്ങൾ ഏറ്റുമുട്ടി. രണ്ടു പേർക്ക് പരുക്കേറ്റു. സംഭവത്തിൽ 9 പേരെ പോലീസ് അറസ്റ്റ് ചെയ്തു.

വെഞ്ഞാറമൂട്: ഹോട്ടലിൽ ഇരു വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടി.ഇതുമായി ബന്ധപ്പെട്ടു വെഞ്ഞാറമൂട് പോലീസ് 9 -പേരെ അറസ്റ്റ് ചെയ്തു. വെഞ്ഞാറമൂട്, വെമ്പായം സ്വദേശികളായ അനസ്, ഷിയാസ്, സുഹൈൽ, റഷാദ്, വൈശാഖ്, അജിത്ത്, അമൃതേഷ്, ക്രിഷ്, നന്ദു, പ്രശാന്ത് എന്നിവരെയാണ് പോലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രി 12 മണിയോടുകൂടിയായിരുന്നു സംഭവം. വെഞ്ഞാറമൂട് കീഴായി കോണത്തുള്ള ഹോട്ടലിൽ ഇരു വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു.ഇരു വിഭാഗങ്ങളിൽ നിന്നും രണ്ടു പേർക്ക് പരിക്കേറ്റു. ഷിയാസ്,അമൃതേഷ് എന്നിവർക്കാണ് പരിക്കേറ്റത്.ഒരു സംഘത്തിൽ ആറു പേരും മറ്റൊരു സംഘത്തിൽ നാലു പേരുമായിരുന്നു ഉണ്ടായിരുന്നത്. ഇനി ഒരാളെ അറസ്റ്റ് ചെയ്യാനുണ്ട്. ഇരുകൂട്ടരിൽ നിന്നും പത്ത് പേർക്ക് എതിരെ 308, 326, 323, 324, 184 എന്നീ വകുപ്പുകൾ ചേർത്താണ് പോലീസ് പ്രതികൾക്ക് എതിരെ കേസെടുത്തിരിക്കുന്നത്.