കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാരേറ്റ് യൂണിറ്റിന്റെ ദ്വൈവാർഷിക സമ്മേളനവും ഭരണസമിതി തിരഞ്ഞെടുപ്പും 8.5.2022 ഞായറാഴ്ച കാരേറ്റ് ആർ.കെ.വി. ആഡിറ്റോറിയത്തിൽ വച്ച് നടന്നു. യൂണിറ്റ് പ്രസിഡൻറ് സന്തോഷ് കുറ്റൂരിന്റെ അധ്യക്ഷതയിൽ നടന്ന പൊതുയോഗം തിരുവനന്തപുരം ജില്ലാ പ്രസിഡൻറ് പെരിങ്ങമ്മല രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു . സന്തോഷ് കുറ്റൂ൪ പ്രസിഡന്റു൦ ബൈജു വ൪ണ൦ ജനറൽ സെക്രട്ടറിയും ഷിബുരാജ് എൽ. ആ൪. എസ്. ട്രഷററുമായി പുതിയ ഭരണസമിതി നിലവിൽവന്നു.
തിരുവനന്തപുരം ജില്ല ജനറൽ സെക്രട്ടറി വൈ. വിജയൻ, ട്രഷറർ ധനുഷ് ചന്ദ്രൻ, നെടുമങ്ങാട് താലൂക്ക് പ്രസിഡന്റ് കുട്ടപ്പൻ നായർ, കല്ലയ൦ ശ്രീകുമാർ, വെള്ളനാട് സുകുമാരൻ നായർ, കല്ലറ വിജയൻ, ഉഷാരാജ് എന്നിവർ സംസാരിച്ചു.