തിരുവനന്തപുരം• കാരക്കോണത്ത് 800 കിലോ പഴയ മീന്‍ പിടിച്ചെടുത്തു. ഒരുമാസം പഴക്കമുളള മത്സ്യമാണ് പിടിച്ചെടുത്തത്. മത്സ്യത്തില്‍ പുഴുവിനെ കണ്ട് നാട്ടുകാര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നായിരുന്നു പരിശോധന. പഞ്ചായത്ത് അധികൃതരും ആരോഗ്യവിഭാഗം ജീവനക്കാരും സംയുക്തമായാണ് പരിശോധന നടത്തിയത്. തമിഴ്നാട്- കേരളം അതിർത്തിയിലാണ് സംഭവം.രാസവസ്തു കലർത്തിയ മീനിന് ഒരു മാസത്തോളം പഴക്കമുണ്ടെന്ന് ഹെൽത്ത് ഇൻസ്‌പെക്ടർ അറിയിച്ചു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഏതാണ്ട് 7000 കിലോ പഴകിയ മത്സ്യമാണ് കേരളത്തിൽ പരിശോധനയിൽ കണ്ടെത്തിയത്. ഇതിൽ 150 കടകൾ ഭക്ഷ്യസുരക്ഷാ വകുപ്പ് പൂട്ടി. പാലക്കാട് ദിവസങ്ങൾക്ക് മുൻപ് 1800 കിലോ പഴകിയ മീൻ പിടിച്ചിരുന്നു. മറ്റു സംസ്ഥാനങ്ങളിൽ നിന്നാണ് രാസവസ്തുക്കൾ കലർത്തിയ മത്സ്യം എത്തുന്നതെന്നാണ് വിവരം.