ഗാനമേളയിൽ പാടുന്നതിനിടെ നെഞ്ചുവേദന; ഗായകൻ ഇടവ ബഷീർ(78) അന്തരിച്ചു

തിരുവനന്തപുരം ജില്ലയിലെ ഇടവ ഗ്രാമത്തിൽ ജനിച്ചു. കൊല്ലം ക്രിസ്തുരാജ് ഹൈസ്കൂളിൽ പഠിച്ചു. കോടമ്പള്ളി ഗോപാലപിള്ള, രത്നാകരൻ ഭാഗവതർ, വെച്ചൂർ ഹരിഹര സുബ്രഹ്മണ്യം തുടങ്ങിയവരുടെ പക്കൽ നിന്നും ശാസ്ത്രീയ സംഗീതം അഭ്യസിച്ചു. മ്യൂസിക് കോളേജിൽ നിന്നും ഗാനഭൂഷണം പൂർത്തിയാക്കി. വർക്കലയിൽ സംഗീതാലായ എന്ന ഒരു ഗാനമേള ട്രൂപ്പ് ആരംഭിച്ചു. അക്കോർഡിയൻ തുടങ്ങിയ ഉപകരണങ്ങൾ ഗാനമേളകളിൽ അവതരിപ്പിച്ചു. യമഹയുടെ സിന്തസൈസർ, മിക്സർ, എക്കോ, റോളണ്ട് എന്ന കമ്പനിയുടെ സി ആർ 78 കമ്പോസർ, ജുപ്പിറ്റർ 4 എന്നിവയൊക്കെ ആദ്യമായി ഗാനമേള വേദികളിൽ എത്തിച്ചത് ബഷീർ ആയിരുന്നു
ആദരാഞ്ജലികൾ🌹 മീഡിയ 16