ആറ്റിങ്ങൽ ഗേൾസ് ഹൈസ്കൂൾ ജംഗ്ഷനിൽ പാലമൂട്ടിൽ ഭവനത്തിൽ സുകുമാരപിള്ള അന്തരിച്ചു. 74 വയസ്സായിരുന്നു. GHS ജംഗ്ഷനിലെ പ്രമുഖ ബിസിനസ്സുകാരനായിരുന്നു സുകുമാരപിള്ള . ആറ്റിങ്ങൽ നഗരത്തിലെ അറിയപ്പെടുന്ന കലാകാരനായ സുകുമാരപിള്ള വിവിധതരം കലാപരിപാടികൾക്കാവശ്യമായ സാധനങ്ങൾ വിൽകുന്ന സ്ഥാപനത്തിന്റെ ഉടമയായിരുന്നു. സ്കൂൾ കലോത്സവങ്ങളിൽ മത്സരാർത്ഥികളെ അണിയിച്ചൊരുക്കുന്നതിൽ ശ്രദ്ധേയനായിരുന്നു സുകുമാരപിള്ള . ചിറയിൻകീഴ് റോഡിലെ നിറസാന്നിദ്ധ്യമായിരുന്നു അദ്ദേഹം.. ഭാര്യ: അംബിക. മക്കൾ : വിവേക്, വിനീത്, പാർവ്വതി . മരുമകൻ : സന്ദീപ് .