കെഎസ്ആർടിസിക്ക് 700 ബസ് വാങ്ങാൻ അനുമതി..

കെഎസ്ആർടിസി-സ്വിഫ്റ്റിന് 700 സിഎൻജി ബസ്സുകൾ വാങ്ങുവാൻ മന്ത്രിസഭയുടെ അനുമതി ലഭിച്ചതായും  കിഫ്ബിയിൽ നിന്ന് നാല് ശതമാനം പലിശ നിരക്കിൽ 455 കോടി രൂപ ലഭ്യമാക്കി പുതിയ ബസുകൾ വാങ്ങുമെന്നും ബഹു: ഗതാഗതമന്ത്രി ശ്രീ.ആന്റണി രാജു അറിയിച്ചു. 

കെഎസ്ആർടിസി-റീ സ്ട്രക്ചറിങ്ങിന്റെ ഭാഗമായി നഷ്ടം കുറച്ച് വരുമാനം വർദ്ധിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് പുതിയ ബസുകൾ വാങ്ങുന്നത്. 2017-ന് ശേഷം ഈ വർഷമാണ് 116  പുതിയ ബസുകൾ വാങ്ങി  കെഎസ്ആര്‍ടിസി-സ്വിഫ്റ്റിനായി സര്‍വ്വീസ് നടത്തുന്നത്. പുതിയ 700 ബസ്സുകൾ നിരത്തിലിറങ്ങുന്നതോടെ പൊതുഗതാഗത സൗകര്യം മെച്ചപെടുകയും കെഎസ്ആർടിസിയുടെ വരുമാനം ഗണ്യമായി കൂടുകയും ചെയ്യും.

പുതിയ ബസുകൾ എത്തുന്നതോടെ  ബസ്സുകളുടെയും ജീവനക്കാരുടെയും അനുപാതവും ഇന്ധന ചെലവും കുറയുമെന്നും
 മന്ത്രി ആന്റണി രാജു പറഞ്ഞു.

   
കെ.എസ്.ആർ.ടി.സി യുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക്

18005994011
എന്ന ടോൾ ഫ്രീ നമ്പരിലേക്കും
കെഎസ്ആർടിസി, കൺട്രോൾറൂം (24×7)
മൊബൈൽ - 9447071021
ലാൻഡ്‌ലൈൻ - 0471-2463799

സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി - (24×7)
വാട്സാപ്പ് - 8129562972
ബന്ധപ്പെടാവുന്നതാണ്.

Like👍 share✅and  subscribe▶️

🌐Website: www.keralartc.com
YouTube - 

https://youtube.com/channel/UCQO70_lRhoPu__PMrnroIHg

facebook - https://www.facebook.com/KeralaStateRoadTransportCorporation/
Instagram - https://instagram.com/ksrtcofficial?utm_medium=copy_link

Dailyhunt - https://profile.dailyhunt.in/keralartc

Twitter -
https://twitter.com/transport_state?s=08
#ksrtc #cmd #ksrtcswift #cng_bus