ആറ്റിങ്ങൽ ആലംകോട് തെഞ്ചേരിക്കോണം കല്ലിടാന്തിയിൽ വീട്ടിൽ ബി ഗംഗാധരൻപിള്ള അന്തരിച്ചു. 70 വയസ്സായിരുന്നു. കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ആലംകോട് യൂണിറ്റിന്റെ രക്ഷാധികാരിയാണ്.. ഇന്ന് വൈകിട്ട് അഞ്ചര മണിയോടെ ആറ്റിങ്ങൽ നഗരസഭക്ക് സമീപം റോഡു മുറിച്ചു കടക്കുമ്പോൾ ബൈക്ക് ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റതിനെത്തുടർന്ന് തിരുവനന്തപുരം കോസ്മോ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കുന്നു. നാളെ അനന്തരനടപടികൾ നടക്കും.. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആലംകോട് യൂണിറ്റിന്റെ രക്ഷാധികാരിയാണ്. - ഭാര്യ: ബേബി ഗിരിജ.. മക്കൾ : ഗിരി, ജിജു. മരുമക്കൾ : പ്രീയ, ചിത്ര.