കോഴിക്കോട്• സ്വത്ത് തർക്കത്തെ തുടർന്നു സഹോദരന്റെ അടിയേറ്റു കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ചെറുവണ്ണൂർ കാപ്പിക്കമ്പനിക്കു സമീപം താഴത്തെ പുരയ്ക്കൽ ചന്ദഹാസൻ(67) മരിച്ചു. സംഭവത്തിൽ ഇയാളുടെ അനുജൻ ശിവശങ്കരൻ(61) റിമാൻഡിലാണ്. നല്ലളം പൊലീസ് വധശ്രമത്തിനു റജിസ്റ്റർ ചെയ്ത കേസിൽ കൊലപാതക കുറ്റം ചുമത്തും.29ന് രാവിലെ ചന്ദ്രഹാസൻ ചെറുവണ്ണൂരിലെ തറവാട്ടു വീട്ടിൽ മാങ്ങ പറിക്കാൻ എത്തിയപ്പോഴുണ്ടായ വാക്കുതർക്കത്തിനിടെ ശിവശങ്കരൻ ആക്രമിക്കുകയായിരുന്നു. തലയ്ക്കു മാരക പരുക്കേറ്റ് അബോധാവസ്ഥയിൽ കിടന്ന ചന്ദ്രഹാസനെ പിന്നീട് പൊലീസ് എത്തിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.