ആറ്റിങ്ങൽ: എം ജി റോഡ് മങ്കാട് വീട്ടിൽ വി എ വിജയ അന്തരിച്ചു. 65 വയസ്സായിരുന്നു. ആറ്റിങ്ങൽ ബാറിലെ അഭിഭാഷകൻ വക്കം ആർ ജയപ്രകാശിന്റെ ഭാര്യയാണ്. പ്രമുഖ സാഹിത്യകാരൻ പരേതനായ കോവിലന്റെ മൂത്ത മകളാണ്. വർക്കല ശ്രീനാരായണ കോളേജിലെ മുൻ പ്രൊഫസ്സറാണ്. മകൾ പൗർണമി കൊല്ലം എസ് എൻ ലോ കോളേജ് അധ്യാപികയാണ്.. ഇന്ന് പുലർച്ചെ രണ്ടരക്ക് ഹൃദ്രോഗബാധയെത്തുടർന്നായിരുന്നു അന്ത്യം സംഭവിച്ചത്. സംസ്കാരം ഇന്ന് (30- 5 - 2022 ) വൈകിട്ട് 5 ന് വീട്ടുവളപ്പിൽ നടക്കും.