6 മാസം മുതൽ 6 വയസ് വരെയുള്ള കുട്ടികൾക്ക് നാളെ അധാർ എടുക്കാം.

ആറ്റിങ്ങൽ: അധാർ കാർഡ് ഇല്ലാത്ത 6-മാസം മുതൽ 6വയസ്സ് വരെയുള്ള  എല്ലാ കുട്ടികൾക്കും ആധാർ എടുക്കാം. നാളെ 19/05/2022 ആറ്റിങ്ങൽ കുന്നുവാരം യു.പി സ്കൂളിലാണ് 6 മാസം മുതൽ 6 വയസു വരെയുള്ള കുട്ടിക്കൾക്ക് അധാർ എടുക്കാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. രാവിലെ 9 മണി മുതൽ ആരംഭിക്കും. കുട്ടിയെ ... അമ്മയാണ് കൊണ്ടുപോകുന്നതെങ്കിൽ അമ്മയുടെ ആധാറും കുട്ടിയുടെ ബർത്ത് സർട്ടിഫിക്കറ്റും, അച്ഛനാണെങ്കിൽ അച്ഛന്റെ ആധാറും കുട്ടിയുടെ ബർത്ത് സർട്ടിഫിക്കറ്റും കൊണ്ടുപോകണം.