കടയ്ക്കാവൂരിൽ ബിഎസ്എൻഎൽ സൗജന്യ 4 ജി സിം വിതരണം.

ബിഎസ്എൻഎൽ മൊബൈൽ സർവീസ് 4ജി നെറ്റ്‌വർക്കിലേക്ക് മാറുന്നതിന്റെ ഭാഗമായി ബിഎസ്എൻഎൽ 2ജി /3ജി ഉപഭോക്താക്കൾക്കു 4ജിയിലേക്ക് മാറുന്നതിനുവേണ്ടി 4ജി സിം വിതരണം കടക്കാവൂർ ടെലിഫോൺ എക്സ്ചേഞ്ചിൽ ആരംഭിച്ചിരിക്കുന്നു.

ഉപഭോക്താക്കൾക്കു സൗജന്യമായി ഇതു ലഭിക്കുന്നതിനു വേണ്ടി തിരിച്ചറിയൽ രേഖയുമായി കടയ്ക്കാവൂർ കസ്റ്റമർ സർവീസ് സെന്ററിൽ എത്തേണ്ടതാണ്.