43 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി; നടൻ ധർമജനെതിരേ വഞ്ചനാക്കേസ്

കൊച്ചി: നടൻ ധർമജൻ ബോൾഗാട്ടിയ്ക്കെതിരേ വഞ്ചനാക്കേസ്. മൂവാറ്റുപുഴ സ്വദേശിയുടെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 43 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് കേസ്. എറണാകുളം സെൻട്രൽ പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.ധർമജന്റെ ഉടമസ്ഥതയിലുള്ള മത്സ്യക്കടയുടെ ഫ്രാഞ്ചൈസി നൽകാമെന്ന് വാഗ്ദാനം നൽകിയെന്നും അതിന്റെ പേരിൽ ഗഡുക്കളായി പണം വാങ്ങിയെന്നും പരാതിക്കാരൻ ആരോപിക്കുന്നു. എന്നാൽ വാക്ക് നൽകിയത് പ്രകാരം ധർമജൻ മത്സ്യം എത്തിച്ചില്ലെന്നും ഒടുവിൽ കബളിക്കപ്പെട്ടതായി മനസ്സിലായെന്നും ഇയാൾ പരാതിയിൽ പറയുന്നു.