* മരുതിക്കുന്ന് ഉൾപ്പടെ 42 തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ്; ഫലം ഉടനറിയാം, മുന്നണികള്‍ക്ക് നിര്‍ണായകം*

സംസ്ഥാനത്തെ 42 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഇന്ന് രാവിലെ 10ന് ആരംഭിക്കും. കാസര്‍കോടും വയനാടും ഒഴികെയുള്ള ജില്ലകളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.തൃക്കാക്കരയിലെ ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ എറണാകുളത്ത് തദ്ദേശ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ മുന്നണികള്‍ക്ക് നിര്‍ണായകമാണ്

12 ജില്ലകളിലായി രണ്ട് കോര്‍പ്പറേഷന്‍, ഏഴ് മുനിസിപ്പാലിറ്റികള്‍, രണ്ട് ബ്ലോക്ക് പഞ്ചായത്ത്, 31 പഞ്ചായത്ത് വാര്‍ഡുകള്‍ എന്നിവിടങ്ങളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. മൊത്തം182 സ്ഥാനാര്‍ഥികളാണ് ജനവിധി തേടിയത്.വോട്ടെടുപ്പില്‍ 78.24 ശതമാനം പോളിങ്ങ് രേഖപ്പെടുത്തിയിരുന്നു


 
കൊച്ചി കോര്‍പ്പറേഷനിലെ 62ാം ഡിവിഷനിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പാണ് ഏറെ നിര്‍ണായകം. കൊച്ചി കോര്‍പ്പറേഷന്‍ നേരിയ ഭൂരിപക്ഷത്തിലാണ് ഇടതുപക്ഷം ഭരിക്കുന്നത് . ബിജെപി കൗണ്‍സിലറുടെ മരണത്തോടെയാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടന്നത്.