ശക്തമായ മഴ തുടരുമ്പോഴും വോട്ടര്‍മാരുടെ ആവേശത്തിന് ഒട്ടും കുറവുണ്ടാകാത്ത കാഴ്‌ചയാണ് കാണാന്‍ സാധിക്കുന്നത്. വിവിധ ഇടങ്ങളില്‍ ആളുകള്‍ രാവിലെ തന്നെ വന്ന് വോട്ട് രേഖപ്പെടുത്തി.
ശ്രദ്ധേയമായ തെരഞ്ഞെടുപ്പ് നടക്കുന്ന എറണാകുളത്ത് കൊച്ചി കോര്‍പറേഷനുഷനുള്‍പ്പെടെ ആറിടത്താണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. കൊച്ചി നഗരസഭയിലെ എറണാകുളം സൗത്ത്, തൃപ്പൂണിത്തുറ നഗരസഭയിലെ പിഷാരി കോവില്‍, ഇളമനത്തോപ്പ്, കുന്നത്തുനാട് പഞ്ചായത്തിലെ വെമ്പിള്ളി, വാരപ്പെട്ടി പഞ്ചായത്തിലെ മൈലൂര്‍, നെടുമ്പാശേരി പഞ്ചായത്തിലെ അത്താണി ടൗണ്‍ എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ്. ബുധനാഴ്ചയാണ് വോട്ടെണ്ണല്‍.