*കഞ്ചാവ് മാഫിയയും ഡിവൈഎഫ്ഐ പ്രവർത്തകരും തമ്മിൽ സംഘർഷം.**4 പേർ ആശുപത്രിയിൽ, 4 പേർ പൊലീസ് പിടിയിൽ .*

വെഞ്ഞാറമൂട് കീഴായിക്കോണത്ത് കഞ്ചാവ് വിൽക്കാനെത്തിയവരും ഡി വൈ എഫ് ഐ പ്രവർത്തകരും തമ്മിൽ സംഘർഷം. അടിപിടിയിൽ കീഴായിക്കോണം സ്വദേശികളും നാട്ടുകാരുമായ ആറ് പേർക്ക് പരിക്ക്. കഞ്ചാവ് വിൽപ്പന സംഘത്തിലെ നാല് പേരെ പൊലീസ് പിടികൂടിയിട്ടുണ്ട്. വിശദ വിവരങ്ങൾ പൊലീസ് ഇനിയും പുറത്ത് വിട്ടിട്ടില്ല. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു സംഭവം. ഇവിടെ ഒരു കടയിൽ കഞ്ചാവുമായി എത്തിയ യുവാവിനെ തടഞ്ഞുവച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.ഇതിനിടെ സംഭവം അറിഞ്ഞെത്തിയ കഞ്ചാവ് മാഫിയ സംഘം മാരകായുധങ്ങളുമായി എത്തി ഡി വൈ എഫ് ഐ പ്രവർത്തകരെ ആക്രമിക്കുകയായിരുന്നു.വാളു കൊണ്ടുള്ള വെട്ടിൽ ഡി വൈ എഫ് ഐ പ്രാദേശിക നേതാവ് അജിത്ത് ഉൾപ്പെടെയുള്ള ആറ് പ്രവർത്തകർക്ക് പരിക്കുണ്ട്. ഇവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ വെഞ്ഞാറമൂട് പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.