ഗോകുലം ഗ്രൂപ്പ് ചെയർമാൻ ഗോകുലം ഗോപാലന്റെ സഹോദരപുത്രനും, ഗോകുലം ഗ്രൂപ്പ് ഡയറക്ടറുമായ ഉമേഷ് മോഹൻ (38)അന്തരിച്ചു.

ഗോകുലം ഗ്രൂപ്പ് ചെയർമാൻ ഗോകുലം ഗോപാലന്റെ സഹോദരപുത്രനും, ഗോകുലം ഗ്രൂപ്പ് ഡയറക്ടറുമായ ഉമേഷ് മോഹൻ അന്തരിച്ചു. 38 വയസ്സായിരുന്നു. കോയമ്പത്തൂരിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. ഗോകുലം ഗോപാലന്റെ സഹോദരൻ പരേതനായ മോഹൻ ബാബുവിന്റെയും ഉഷയുടെയും മകനാണ്. ഡോ : അഞ്ജുഉമേഷാണ് ഭാര്യ. മകൾ : അദിതി. സംസ്കാരം ഇന്നലെ നടന്നു.