*സാദാചാര ആക്രമണ കേസിലെ ഒന്നാം പ്രതിയായ വെഞ്ഞാറമൂട് സ്വദേശി സുബിൻ (35)കിണറ്റിൽ മരിച്ച നിലയിൽ.*

:സദാചാര പോലിസ് ചമഞ്ഞ് ദമ്പതികളെ ആക്രമിച്ചതായ കേസിലെ ഒന്നാം പ്രതിയായ യുവാവിനെ  മുതുവിള അരുവിപ്പുറത്ത് മരിച്ച നിലയിൽ കണ്ടെത്തി.

വെഞ്ഞാറമൂട് കരിഞ്ചാത്തിയിൽ സോമന്റെയും രമയുടെയും മകൻ  സുബിനാണ് [35] മരിച്ചത് .മുതുവിള അരുവിപ്പുറത്തുള്ള ബസുവിട്ടിലെ കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്.ഇന്ന് ഉച്ച കഴിഞ്ഞാണ് മൃതദേഹം കണ്ടത്.


ഇക്കഴിഞ്ഞ രണ്ടിന് രാത്രിയാണ്  കേസിനാസ്പമായ സംഭവം നടന്നത്.രാത്രിയിൽ ഗോകുലം മെഡിക്കൽ കോളേജിൽ നിന്നും ജോലി കഴിഞ്ഞിറങ്ങിയ നഴ്സായ യുവതിയെയും  അവരെ കുട്ടിക്കൊണ്ടുപോകാനെത്തിയ ഭർത്താവിനേയും സദാചാര പോലിസ് ചമഞ്ഞെത്തി  സംഘം മർദ്ദിച്ച കേസിൽ ഒന്നാം പ്രതിയായിരുന്നു സുബിൻ. പോലിസ് കേസ് എടുത്തതോടെ ഒളിവിലായിരുന്നു. ഇതിനിടയിലാണ് സുബിനെ ഇന്ന് മരിച്ച നിലയിൽ കണ്ടെത്തിയത്.പാങ്ങോട് പോലീസ് മേൽനടപടികൾ സ്വീകരിച്ച ശേഷം മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.