തൃക്കാക്കര ഉപതെരഞ്ഞടുപ്പ് ഈ മാസം 31ന്,വോട്ടെണ്ണല്‍ ജൂൺ മൂന്നിന്

കൊച്ചി:എംഎല്‍എ പിടി തോമസ് മരിച്ചതിനെ തുടര്‍ന്ന് ഒഴിവുവന്ന തൃക്കാക്കര മണ്ഡലത്തില്‍ ഉപതെരഞ്ഞടുപ്പ് ഈ മാസം 31ന്.ജൂണ്‍ മൂന്നിന് വോട്ടെണ്ണല്‍. ഈ മാസം നാലിന് വിജ്ഞാപനം പുറപ്പെടുവിക്കും.

യുഡിഎഫ് സ്ഥാനാര്‍ഥിയായി ഉമാ തോമസ് സ്ഥാനാര്‍ഥിയായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എല്‍ഡിഎഫ് ഇത്തവണയും ഒരു സ്വതന്ത്രനെ രംഗത്തിറക്കാനാണ് സാധ്യത. ആം ആദ്മി പാര്‍ട്ടിയ്ക്കും ട്വന്റി 20യ്ക്കും ഇത്തവണ ഒരു സ്ഥാനാര്‍ഥിയായിരിക്കും ഉണ്ടാകുക. സ്ഥാനാര്‍ഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ആം ആദ്മി നേതാവ് അരവിന്ദ് കെജരിവാള്‍ സംസ്ഥാനത്ത് എത്തും.

ക്യാന്‍സര്‍ ബാധിതനായാണ് മാസങ്ങള്‍ക്ക് മുന്‍പ് പിടി തോമസ് അന്തരിച്ചത്