28 ദിവസം മുമ്പ് പ്രസവിച്ച യുവതി വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

ഉദുമ: 28 ദിവസം മുമ്പ് പ്രസവിച്ച യുവതിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.  അരമങ്ങാനം ഉലൂജി എസ്ആര്‍. ഭവനിലെ സുജിനി (27) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് വീട്ടുകാര്‍ പുറത്തുപോയി തിരിച്ചെത്തിയപ്പോൾ മുറിയിൽ സുജിനിയെ തൂങ്ങിയനിലയില്‍ കണ്ടെത്തുകയായിരുന്നു. 28 ദിവസം മുമ്പാണ് സുജിനി ആൺകുഞ്ഞിന് ജന്മം നൽകിയത്. അയല്‍വാസികളുടെ സഹായത്തോടെ ആശുപത്രിയിലെത്തിച്ചെങ്കിലും സുജിനിയെ രക്ഷിക്കാനായില്ല. ഭർത്താവ് അഭിലാഷ് പാലക്കുന്നിലെ ഓട്ടോ ഡ്രൈവറാണ്. മകള്‍: ശ്രേയയ. സഹോദരങ്ങള്‍: അഭിലാഷ്, സുപ്രിയ, സജിനി. അരമങ്ങാനം ഉലൂജിയിലെ മല്ലികയുടെയും പരേതനായ അപ്പകുഞ്ഞിയുടെയും മകളാണ് സുജിനി.