22 യാത്രക്കാരുമായി കാണാതായ വിമാനം തകർന്ന നിലയിൽ, അപകട സ്ഥലത്തേക്ക് സൈന്യം

നേപ്പാളില്‍ കാണാതായ ‘താര എയര്‍’ വിമാനം മുസ്താങ്ങിലെ കോവാങ് മേഖലയില്‍ തകര്‍ന്ന നിലയില്‍ കണ്ടെത്തി. ലാക്കന്‍ നദിയില്‍ വിമാനാവശിഷ്ടം കണ്ടെന്ന് നാട്ടുകാര്‍ നേപ്പാള്‍ സൈന്യത്തെ അറിയിച്ചു. അപകടസ്ഥലത്തേക്ക്  സൈന്യം തിരിച്ചിട്ടുണ്ട്.