*അധ്യാപക സംഗമം 2022*

കിളിമാനൂർ : കോവിഡ് കാലം സൃഷ്ടിച്ച നീണ്ട ഇടവേളക്ക് ശേഷം അധ്യാപകർ വീണ്ടും ഒത്തുകൂടി. മുൻ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി അധ്യാപക സംഗമമായിട്ടാണ് ഈ വർഷം അവധിക്കാല അധ്യാപക ശാക്തീകരണ പരിപാടി സംഘടിപ്പിക്കുന്നത്. ബി ആർ സി യിൽ വച്ചു നടക്കുന്ന എ പി വിഭാഗം അധ്യാപക സംഗമം കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി പി മുരളി ഉദ്ഘാടനം നിർവ്വഹിച്ചു. കിളിമാനൂർ,നഗരൂർ,പഴയകുന്നുമ്മൽ, പുളിമാത്ത് എന്നീ പഞ്ചായത്തുകളിൽ നിന്നായി 160 അധ്യാപകരാണ് നാല് ദിവസത്തെ ഒന്നാം ഘട്ട പരിശീലനത്തിൽ പങ്കെടുക്കുന്നത്.20 മുതൽ മടവൂർ, പള്ളിക്കൽ, നാവായിക്കുളം,കരവാരം പഞ്ചായത്തുതലത്തിൽ പരിശീലനം ആരംഭിക്കും.
കോവിഡ്ക്കാലo കുട്ടികളിൽ ഉണ്ടാക്കിയ പഠനവിടവുകളും,പാഠ്യ പദ്ധതി പരിഷ്കരണം, ജീവിത നൈപുണി,  അക്കാദമിക മാസ്റ്റർ പ്ലാനുമാണ് ചർച്ചാ സൂചകങ്ങൾ.
എ ഇ ഒ പ്രദീപ് വി എസ് അദ്ധ്യക്ഷത വഹിച്ചു. എച്ച് എം ഫാറം സെക്രട്ടറി രാജേഷ് റാം വി ആർ ,ക്യാമ്പ് കോ ഓർഡിനേറ്റർ  അലക്സാണ്ടർ ബേബി എന്നിവർ സംസാരിച്ചു.
ബ്ലോക്ക് പ്രോജക്ട് കോ ഓർഡിനേറ്റർ സാബു വി ആർ സ്വാതവും, എൽ പി വിഭാഗം പരിശീലനം ചുമതല ഷാനവാസ് ബി നന്ദിയും പറഞ്ഞു.